കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് പി.ജി.ഡി.സി.എ കോഴ്‌സിന് അപേക്ഷിക്കാം. എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തുന്ന കോഴ്‌സിലാണ് പ്രവേശനം. സര്‍വകലാശാല ബിരുദമാണ് യോഗ്യത. ഒന്നര വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 5000 രൂപയ്ക്കു മുകളില്‍ വരുമാനം ഉള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ആകെ ഫീസിന്റെ 50 ശതമാനവും 5000 രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് 75 ശതമാനവും പട്ടികജാതി/പട്ടികവര്‍ഗ തൊഴിലാളികളുടെ മക്കള്‍ക്ക് 100 ശതമാനവും ഫീസിളവും കൂടാതെ 10 ശതമാനം സംവരണവും ലഭിക്കും. അപേക്ഷ ഫോം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ജില്ലാ കാര്യാലയങ്ങളില്‍ നിന്നും ആഗസ്റ്റ് 10 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിനകം ജില്ലാ കാര്യാലയങ്ങളില്‍ സ്വീകരിക്കും.
