മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ ആനുകൂല്യം യഥാസമയം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനും, അംഗങ്ങളുടെ വിവരശേഖരണം കൃത്യമാക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് തയ്യാറാക്കിയിട്ടുള്ള ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം എന്ന പോർട്ടലിൽ ആവശ്യമായ വിവരങ്ങൾ നൽകി തൊഴിലാളികൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്ക്, കുടുംബാംഗങ്ങളുടെ ആധാർ കാർഡുകൾ എന്നിവയുടെ പകർപ്പുകളുമായി മത്സ്യഭവൻ, ഫിഷറീസ് ഓഫീസുകൾ എന്നിവിടങ്ങളിൽ എത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി രജിസ്ട്രേഷൻ ചെയ്ത് നൽകുമെന്ന് ഫിഷറീസ് റീജിയണൽ എക്സിക്യുട്ടീവ് അറിയിച്ചു.