സാമില്ലുകൾക്കും മരാധിഷ്ഠിത വ്യവസായങ്ങൾക്കും കാലാവധി രേഖപ്പെടുത്തിയ പുതിയ ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷ നൽകാം. 2002 ഒക്‌ടോബർ 30ന് മുമ്പ് പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾക്ക് ഈ കാലവധിക്ക് മുമ്പ് മുതൽ പ്രവർത്തിക്കുന്നതാണെന്ന് തെളിയിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസിന്റെ നോട്ടറൈസ്ഡ് കോപ്പിയും പഞ്ചായത്തിലെ ഡി ആന്റ് ഒ രജിസ്റ്ററിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ്/ ഇൻഡസ്ട്രിയൽ വകുപ്പിൽ നിന്ന് ലഭിച്ച എസ്. എസ്. ഐ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവയിലേതെങ്കിലും ഉൾപ്പെടുത്തി ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ ആഗസ്റ്റ് 11നകം അതാതു ജില്ലകളിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കാണ് (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ) നൽകേണ്ടത്. വിശദവിവരങ്ങൾ വനംവകുപ്പ് ഓഫീസുകളിൽ നിന്ന് ലഭിക്കും.