തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തില്‍ നല്‍കി വരുന്ന പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.
മുന്‍നിരയില്‍ വരുന്ന ജില്ലാ പഞ്ചായത്തുകളില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും കൊല്ലം രണ്ടാം സ്ഥാനവും നേടി. ബ്ലോക്ക് പഞ്ചായത്തുകളില്‍ പെരുമ്പടപ്പ്(മലപ്പുറം) ഒന്നാം സ്ഥാനവും മുഖത്തല(കൊല്ലം) രണ്ടാം സ്ഥാനവും ളാലം(കോട്ടയം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തുകളില്‍ മുളന്തുരുത്തി(എറണാകുളം) ഒന്നാം സ്ഥാനവും എളവള്ളി(തൃശൂര്‍) രണ്ടാം സ്ഥാനവും മംഗലപുരം(തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി. കോര്‍പ്പറേഷനുകളില്‍ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. നഗരസഭകളില്‍ സുല്‍ത്താന്‍ ബത്തേരി(വയനാട്) ഒന്നാം സ്ഥാനവും തിരൂരങ്ങാടി(മലപ്പുറം) രണ്ടാം സ്ഥാനവും നേടി.
ജില്ലാ തലത്തില്‍ മികവു തെളിയിച്ച് ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകള്‍
തിരുവനന്തപുരം: 1.ചെമ്മരുത്തി, 2.കുളത്തൂര്‍
കൊല്ലം: 1.ശൂരനാട് സൗത്ത്, 2.വെസ്റ്റ് കല്ലട
പത്തനംതിട്ട: 1.തുമ്പമണ്‍, 2.ഇരവിപേരൂര്‍
ആലപ്പുഴ: 1.വിയ്യപുരം, 2.തകഴി
കോട്ടയം: 1.കുറവിലങ്ങാട്, 2.മരങ്ങാട്ടുപള്ളി
ഇടുക്കി: 1.കുമളി, 2.മരിയാപുരം
എറണാകുളം: 1.കുന്നുകര, 2.പാലക്കുഴ
തൃശൂര്‍: 1.വള്ളത്തോള്‍നഗര്‍, 2.അളകപ്പനഗര്‍
പാലക്കാട്: 1.വെള്ളിനേഴി, 2.ശ്രീകൃഷ്ണപുരം
മലപ്പുറം: 1.മാറഞ്ചേരി, 2. തൃക്കലങ്ങോട്
കോഴിക്കോട്: 1.വളയം, 2.പെരുമണ്ണ, മരുതോങ്കര
വയനാട്: 1.മീനങ്ങാടി, 2.തരിയോട്
കണ്ണൂര്‍: 1.പാപ്പിനിശ്ശേരി, 2. ചെമ്പിലോട്
കാസര്‍ഗോഡ്: 1.ചെറുവത്തൂര്‍, 2.ബേഡഡുക്ക
സംസ്ഥാനതലത്തില്‍ മഹാത്മാ അയ്യങ്കാളി പുരസ്‌കാരത്തിന് കൊല്ലം കോര്‍പ്പറേഷന്‍ ഒന്നാം സ്ഥാനം നേടി. നഗരസഭകളില്‍ താനൂര്‍ നഗരസഭ (മലപ്പുറം) ഒന്നാം സ്ഥാനവും വൈക്കം നഗരസഭ (കോട്ടയം) രണ്ടാം സ്ഥാനവും നേടി.
സംസ്ഥാനതല മഹാത്മാ പുരസ്‌കാരത്തിന് പത്തനംതിട്ട ജില്ലയിലെ ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുമ്പുറം, റാന്നി അങ്ങാടി, തലയാഴം, ആലപ്പുഴ ജില്ലയിലെ കരുവാറ്റ, മലപ്പുറം ജില്ലയിലെ എടപ്പാള്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ അര്‍ഹരായി.
മഹാത്മാ പുരസ്‌കാരം ജില്ലാതലത്തില്‍ നേടിയ ഗ്രാമപഞ്ചായത്തുകള്‍
തിരുവനന്തപുരം: മാണിക്കല്‍, കൊല്ലയില്‍
കൊല്ലം: എഴുകോണ്‍, കുമ്മിള്‍, മയ്യനാട്, ശാസ്താംകോട്ട, ശൂരനാട് നോര്‍ത്ത്
പത്തനംതിട്ട: ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുംപുറം, റാന്നി അങ്ങാടി
ആലപ്പുഴ: കരുവാറ്റ
എറണാകുളം: തിരുമാറാടി, കുന്നുകര
കോട്ടയം: തലയാഴം
ഇടുക്കി: രാജാക്കാട്
തൃശൂര്‍: കൊണ്ടാഴി
പാലക്കാട്: കൊടുവായൂര്‍, കേരളശ്ശേരി, കടമ്പഴിപ്പുറം, കാരാകുറുശ്ശി, പൂക്കോട്ടുകാവ്, തൃത്താല
മലപ്പുറം: എടപ്പാള്‍
കോഴിക്കോട്: കായണ്ണ, നൊച്ചാട്, പനങ്ങാട്
വയനാട്: പൊഴുതന, മീനങ്ങാടി
കണ്ണൂര്‍: പെരിങ്ങോം-വയക്കര, എരഞ്ഞോളി
കാസര്‍ഗോഡ്: പനത്തടി