പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലെക്‌സിന്റെ ഏഴാം നിലയിൽ പുതിയ ഓഫീസ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് ടെക്‌നിക്കൽ കൺസൾട്ടന്റിനെ നിയമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിച്ച അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർമാരിൽ (സിവിൽ) നിന്ന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ തിരുവനന്തപുരം, ശാന്തിനഗർ, ഹൗസിംഗ് ബോർഡ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചിനു മുൻപ് സമർപ്പിക്കണം.