ജനറല്‍ ആശുപത്രി ആലപ്പുഴ നഗരസഭാ ശതാബ്ദി മന്ദിരത്തില്‍ നടത്തിയിരുന്ന കോവിഡ് വാക്സിനേഷന്‍ കേന്ദ്രം ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഒ.പി വിഭാഗം കെട്ടിടത്തിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. വേണുഗോപാല്‍ അറിയിച്ചു. ലഭ്യതയനുസരിച്ച് എല്ലാ ദിവസവും ഇവിടെ വാക്‌സിന്‍ നല്‍കും.
