ആലപ്പുഴ: നഗരസഭാ മേഖലയിലെ കോഴി, താറാവ് എന്നിവയ്ക്ക് ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 17 വരെ അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവയ്പ്പ് നല്‍കും. എല്ലാ കര്‍ഷകരും കോഴികളെയും താറാവുകളെയും കൊണ്ടുവന്ന് കുത്തിവയ്പ്പ് നല്‍കണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.
