സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരം അർപ്പിക്കുന്നതിനും രാജ്യത്തിന്റെ ശാസ്ത്ര നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന വിജ്ഞാനം സർവത്ര സംപൂജ്യം ശാസ്ത്ര ഉത്‌സവത്തിന് കേരളത്തിലും തുടക്കമായി. തിരുവനന്തപുരം പട്ടം സെന്റ് മേരീസിൽ നടക്കുന്ന ശാസ്‌ത്രോത്‌സവം ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗൺസിലാണ് നേതൃത്വം നൽകുന്നത്. ശാസ്ത്ര സങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ.കെ. പി. സുധീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 28 വരെ സ്‌കൂളിൽ പ്രദർശനം നടക്കും. ഐ. എസ്. ആർ. ഒ, കെ. എസ്. സി. എസ്. ടി. ഇ, ജെ. എൻ. ടി. ബി. ജി. ആർ. ഐ, നാറ്റ്പാക്, എൻവിസ് ഹബ്, പി. ഐ. സി, സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട്, ഡി. സി. ബുക്ക്‌സ് തുടങ്ങിയവർ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.