മാനന്തവാടി: സമഗ്ര ശിക്ഷ വയനാടിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബി.ആര്‍.സിക്കു കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കാഴ്ച, ശ്രവണ, അസ്ഥിവൈകല്യ വിഭാഗത്തിലായിരുന്നു മെഡിക്കല്‍ ക്യാമ്പ്. ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷ കെ.ജെ. പൈലി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രതീപ ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രിയിലെ ഇ.എന്‍.ടി. വിദഗ്ധന്‍ ടി.പി. അരുണ്‍, അസ്ഥിരോഗ വിദഗ്ധന്‍ എന്‍. അശ്വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പ്രോഗാം ഓഫിസര്‍ കെ. സത്യന്‍, എച്ച്.എം. ഫോറം സെക്രട്ടറി പി. ഷാജന്‍, ബി.ആര്‍.സി. ട്രെയിനര്‍ എം. പ്രദീപന്‍, റിസോഴ്സ് ടീച്ചര്‍ ഇബ്രാഹീം തുടങ്ങിയവര്‍ സംസാരിച്ചു.
