ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവരുടെ സംരംഭകത്വ പ്രോത്സാഹനാര്‍ഥം കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്നതിനായി രൂപം നല്‍കിയ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് പദ്ധതി പരിചയപ്പെടുത്താന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ മാസത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ എഫ് സി ഐ യാണ് പദ്ധതിയുടെ നോഡല്‍ എജന്‍സി. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ പങ്കാളികളായ കമ്പനികള്‍ക്കാണ് ഫണ്ടില്‍ നിന്നും വായ്പ ലഭ്യമാവുക. വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണന. കുറഞ്ഞ വായ്പാ തുക 20 ലക്ഷം രൂപയും പരമാവധി വായ്പാതുക 5 കോടിയുമാണ്. 8 വര്‍ഷമാണ് തിരിച്ചടവ് കാലയളവ്. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ksbcdc.com വഴി ആഗസ്റ്റ് 20 നകം പേര് രജിസ്റ്റര്‍ ചെയ്യണം.