റോഡ് സുരക്ഷ സംബന്ധിച്ചു സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് എ.എം. സപ്രേ കേരളത്തിലെ റോഡ് സുരക്ഷാ കാര്യങ്ങൾ വിലയിരുത്തി. സംസ്ഥാനത്തെ നിലവിലെ റോഡ് സുരക്ഷാ സാഹചര്യവും ഈ മേഖലയിൽ കൈവരിച്ച പുരോഗതിയും യോഗം വിലയിരുത്തി. സംസ്ഥാനത്തെ റോഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം യോഗത്തിൽ നിർദേശം നൽകി.
കമ്മിറ്റിയുടെ ലീഗൽ കൺസൾട്ടന്റ് അഡ്വ. ഹർഷിത് ഖാന്തറും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന അവലോകന യോഗത്തിൽ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ. അജിത് കുമാർ, സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. കെ.എസ്. ഷിനു, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, കെ.ആർ.എസ്.എ. എക്സിക്യൂട്ടിവ് ഡയറക്ടർ ടി. ഇളങ്കോവൻ, പി.ഡബ്ല്യു.ഡി. ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർ കെ.എഫ്. ലിസി, പി.ഡബ്ല്യു.ഡി. റോഡ് സുരക്ഷാ സെൽ എക്സിക്യൂട്ടിവ് എൻജിനിയർ സിയാദ്, റോഡ് സേഫ്റ്റി ഓഫിസർ അഭിഷേക് തോമസ് തുടങ്ങിയവർ പങ്കെടുത്തു.