സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ ഡി സി കോഴ്‌സിന്റെ ഫൈനൽ പരീക്ഷ ഏപ്രിൽ 18ന് ആരംഭിക്കും.  ഏപ്രിൽ 18 മുതൽ മേയ് 4 വരെ എട്ട് ദിവസമാണ് പരീക്ഷ.  പരീക്ഷാഫീസ് ഈ മാസം 16 മുതൽ 23 വരെ പിഴയില്ലാതെയും 24 മുതൽ 26 വരെ 50 രൂപ പിഴയോടെയും സ്വീകരിക്കും.  വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.