ആധുനിക പോലീസ് സ്റ്റേഷനുകളുടെ വരവ് പത്തനംതിട്ട ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാ പോലീസ് സ്റ്റേഷന്‍, പത്തനംതിട്ട പോലീസ് കണ്‍ട്രോള്‍ റൂം എന്നിവയുടെ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ജില്ലാ സായുധ ക്യാമ്പ് ആസ്ഥാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു.
പുതിയ കെട്ടിടങ്ങള്‍ കൂടി വരുന്നതോടെ പത്തനംതിട്ട എസ് പി ഓഫീസ് പോലീസ് സോണായി മാറുകയാണ്. പുതുതായി നിര്‍മിക്കുന്ന വനിതാ പോലീസ് സ്റ്റേഷന്റ പരിധി ജില്ല മുഴുവനുമാണ്. പരാതിയുമായി ജില്ലാ അസ്ഥാനത്ത് എത്തുന്ന ഒരാള്‍ക്ക് എത്രയും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന വിധത്തിലാണ് ആധുനിക സജീകരണങ്ങളടങ്ങിയ വനിതാ പോലീസ് സ്റ്റേഷന്‍ സജ്ജീകരിക്കുന്നത്. 1.48 കോടി രൂപ ചിലവില്‍ വനിതാ പോലീസ് സ്റ്റേഷനും ഒരു കോടി രൂപ ചിലവില്‍ കണ്‍ട്രോള്‍ റൂം നിര്‍മാണവും പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍,
പത്തനംതിട്ട ഡിവൈഎസ് പി.കെ. സജീവ്, വനിതാ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.ആര്‍. ലീലാമ്മ, പോലീസ് ഉദ്യോഗസ്ഥര്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.