മൂഴിയാര്‍ പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മൂഴിയാര്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നത് കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം സര്‍ക്കാര്‍ അനുവദിച്ച വസ്തുവിലാണ്.
ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപി (ക്രമസമാധാനം) വിജയ് എസ് സാഖറേ, ഐജിപി (സൗത്ത് സോണ്‍)പി. പ്രകാശ്, ഡിഐജി തിരുവനന്തപുരം റേഞ്ച് ആര്‍. നിശാന്തിനി എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. മുഖ്യപ്രഭാഷണവും ഫലകം അനാച്ഛാദനവും സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ് അധ്യക്ഷത വഹിച്ചു. കോന്നി ഡിവൈഎസ്പി കെ. ബൈജുകുമാര്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, വാര്‍ഡ് അംഗം ശ്രീജ അനില്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.ജി. സദാശിവന്‍ എന്നിവര്‍ സംസാരിച്ചു.