മലയാളത്തിൽ നിന്നും നിഷിദ്ധോയും ആവാസ വ്യൂഹവും
രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങൾ. നാലു ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പടെ തുർക്കി,അർജന്റീന ,അസർബൈജാൻ,സ്പയിൻ തുടങ്ങി ഒൻപതു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. താരാ രാമാനുജം സംവിധാനം ചെയ്ത നിഷിദ്ധോ,കൃഷാന്ത് സംവിധാനം ചെയ്‌ത ആവാസ വ്യൂഹം എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങൾ .വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്ങൾ, ഐ ആം നോട്ട് ദി റിവർ ഝലവുമാണ് മല്സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.
മല്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതാ സംവിധായകരാണ്. സ്പാനിഷ് ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്,നതാലിഅൽവാരിസ് മീസെൻ സംവിധാനം ചെയ്ത ക്ലാരാ സോല,ക്രോയേഷ്യൻ ചിത്രം മ്യൂറീന,ദിന അമീർ സംവിധാനം ചെയ്ത യു റീസെമ്പിൾ മി,കമീലാ ആന്റിനിയുടെ യൂനി ,കോസ്റ്റ ബ്രാവ ലെബനൻ എന്നിവയാണ് മത്സര വിഭാഗത്തിലെ വനിതാ ചിത്രങ്ങൾ.
ഏഷ്യാ പസഫിക് സ്‌ക്രീൻ നോമിനേഷൻ നേടിയ അസർബൈജാൻ ചിത്രം സുഹ്‌റാ ആന്റ് ഹെർ സൺസും മത്സര വിഭാഗത്തിലുണ്ട് .ഇൽഗർ നജാഫ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ക്യാപ്റ്റൻ വോൾക്കോനോവ് എസ്‌കേപ്പ്ഡ്,ലെറ്റ് ഇറ്റ് ബി മോർണിംഗ് എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.