അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്‌കില്‍ ജില്ലാ കളക്ടര്‍ ജഫാര്‍ മാലിക് ഉദ്ഘാടനം ചെയ്തു. നൂറിലധികം നൈപുണ്യ കോഴ്‌സുകളുടെ സംക്ഷിപ്ത വിവരണമടങ്ങിയ ആനുവല്‍ ട്രെയിനിങ്ങ് കലണ്ടറിന്റെ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു.
പതിനഞ്ചിലധികം തൊഴില്‍ മേഖലകളും നൂറിലധികം സ്‌കില്‍ കോഴ്സുകളുമാണ് കെ-സ്‌കില്ലിന്റെ ഭാഗമായി അസാപ് വഴി നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും വര്‍ക്കിങ്ങ് പ്രൊഫഷനലുകള്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ക്‌ളാസുകള്‍ ലഭ്യമായിരിക്കും.വിശദ വിവരങ്ങള്‍ക്കും കോഴ്സുകളെ കുറിച്ച് അറിയുവാനും അസാപ് കേരളയുടെ വെബ്‌സൈറ്റ് https://asapkerala.gov.in/ സന്ദര്‍ശിക്കുക.