കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി (ലോ വിഷന്‍) സംവരണം ചെയ്ത ഒക്യുേപഷണല്‍ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്.  2018 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസിളവ് ലഭിക്കും. വേതനം: 27800 -59400 രൂപ.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഒക്യുപേഷണല്‍ തെറാപ്പിയില്‍ നിന്ന് ലഭിച്ച ബിരുദവും. ബിരുദമുള്ളവരുടെ അഭാവത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഒക്യൂപേഷണല്‍ തെറാപ്പി ഡിപ്ലോമയുമാണ് യോഗ്യത.
സര്‍വകലാശാലാ ബിരുദമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിലും തിരുവനന്തപുരം ജില്ലയിലെ ഡിപ്ലോമ യോഗ്യതയുള്ള ഉദേ്യാഗര്‍ത്ഥികള്‍ ജില്ലയിലെ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഒമ്പതിന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.