അഫ്ഗാൻ സ്ത്രീകളുടെ അതിജീവന കഥ പറയുന്ന ഇൽഗർ നജാഫ് ചിത്രം സുഗ്റ ആൻഡ് ഹെർ സൺസും മലയാള ചിത്രമായ നിഷിദ്ധോയുടെ മേളയിലെ ആദ്യ പ്രദർശനവും ഉൾപ്പടെ ഞായറാഴ്ച മല്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് അഞ്ചു ചിത്രങ്ങൾ .
ഒരു ബ്രസീലിയൻ പെൺകുട്ടിയുടെയും അവളുടെ പിതാവിന്റെയും ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളെ ആധാരമാക്കിയ ചിത്രം മുറീന, ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ് എന്നിവയുടെ ഇന്ത്യയിലെ ആദ്യപ്രദർശനവും ഞായറാഴ്ചയാണ്.കാശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം അവതരിപ്പിക്കുന്ന ഐ ആം നോട്ട് ദി റിവർ ഝലം ടാഗോർ തിയേറ്ററിൽ ഉച്ച കഴിഞ്ഞ് 3.30 ന് പ്രദർശിപ്പിക്കും.