നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകളാണ് കേരളവും ബംഗാളുമെന്ന് ബംഗാളി സംവിധായകൻ പ്രസൂൺ ചാറ്റർജി.രാഷ്ട്രീയ വിഷയങ്ങളിലും ആവിഷ്കാര സ്വാതന്ത്യത്തിലും ഇരു സംസ്ഥാനങ്ങളും ഇന്ത്യയിൽ വ്യത്യസ്തത നിലനിറുത്തുന്നതായും അദ്ദേഹം പറഞ്ഞു.
സിനിമ കൂടുതൽ ജനാധിപത്യപരമായി മാറിയെന്നും അവ നിർമ്മിക്കുന്നതിനുള്ള വിഭവങ്ങൾ വികസിച്ചുവെന്നും സംവിധായകൻ കൃഷന്ദ് കെ.ആർ പറഞ്ഞു . യുവ സംവിധായകർക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ട്. സാങ്കേതികമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ പുതുതലമുറയ്ക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗാളി സംവിധായിക മധുജ മുഖർജി , റിതേഷ് ശർമ്മ, ഹൃതിക് പരീക്, തുടങ്ങിയവർ പങ്കെടുത്തു.