കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തും മേടയില്‍ എം.കെ.രാമനുണ്ണിത്താന്‍ സ്മാരക ലളികലാ പഠനകേന്ദ്രവും സാപ്ഗ്രീന്‍ ആരട്ടിസ്റ്റ്‌സ് ഗ്രൂപ്പും ജനകീയ സാംസ്‌കാരിക കൂട്ടായ്മയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വര്‍ഷഋതു ചിത്രകലാ കൂട്ടായ്മ ചിത്രകാരന്മാരുടെ പങ്കാളിത്തംകൊണ്ടും സമകാലിക ചിത്രരചനയിലുള്ള നവീന ശൈലികൊണ്ടും ശ്രദ്ധേയമാകുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍\ിന്നുള്ള ഇരുപത്താറ് ചിത്രകാരന്മാരാണ് കൂട്ടായ്മയില്‍ പങ്കെടുത്ത് ചിത്രരചന നിര്‍വ്വഹിക്കുന്നത്.
സംസ്ഥാന ദേശീയതലങ്ങളില്‍ പ്രമുഖരായ കലാകാരന്മാര്‍ പങ്കെടുക്കുന്ന കൂട്ടായ്മയില്‍ ജന്മനാ ഇരുകൈകളുമില്ലാതെ കാലുകൊണ്ട് ചിത്രംവരയ്ക്കുന്ന സജയകുമാറിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി. കൊല്ലം ജില്ലയിലെ പട്ടാഴി സ്വദേശിയായ സജയകുമാര്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍\ിന്നും ബി.എയും, മാവേലിക്കര രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ആര്‍ട്‌സില്‍ \ിന്നും ചിത്രകലയില്‍ ബിരുദവും, തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ \ിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. സമകാലിക ചിത്രരചനാശൈലി പിന്തുടരുന്ന മുപ്പതു വയസ്സുള്ള സജയകുമാര്‍ ഇതിനോടകം കേരളത്തിലെ ശ്രദ്ധേയമായ പല പ്രദര്‍ശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കാല്‍ ഉപയോഗിച്ചാണ് മനസ്സിലെ ചിത്രങ്ങള്‍ക്ക് ചായക്കൂട്ടുകള്‍ തയ്യാറാക്കുന്നതും ക്യാന്‍വാസിലേക്ക് പകരുന്നതും. സ്പൂണ്‍ കാലുകള്‍ക്കിടയില്‍ വച്ചാണ് ഭക്ഷണം കഴിക്കുന്നത്. ഇരുകൈകളുമില്ലെങ്കിലും പരാശ്രയമില്ലാതെ സഞ്ചരിക്കുകയും കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന സജയകുമാര്‍ ഒരു അത്ഭുതപ്രതിഭയാണ്. സജയകുമാറിന്റെ ചിത്രരചനാരീതി കാണുന്നതിന് അനേകം ആളുകളാണ് ചിത്രകലാ ക്യാമ്പ് സന്ദര്‍ശിക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി സെമിനാറില്‍ ചിത്രപാര്‍ത്ഥസാരഥിവര്‍മ്മ ചിത്രകലയും പ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി വിഷയാവതരണം നടത്തി.  ഗസല്‍ ഗായകന്‍ ഉമ്പായിയുടെ മരണത്തില്‍ അനുശോചനം നേര്‍ന്നുകൊണ്ട് ചിത്രകാരന്മാരായ ടി.ആര്‍.രാജേഷും ആര്‍.പ്രകാശും ഉമ്പായിയുടെ ചിത്രം വരച്ചു. ടി.എന്‍.വാസുദേവന്‍ അദ്ധ്യക്ഷതവഹിച്ചു. വെള്ളിയാഴ്ച രാവിലെ പള്ളിക്കല്‍ പഞ്ചായത്തിലെ സ്‌ക്കൂളില്‍ \ിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുള്ള ചിത്രരചനാപഠന കളരി പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.പി.സന്തോഷ് ഉദ്ഘാടനം ചെയ്യും. ക്യാമ്പ് ആഗസ്റ്റ് അഞ്ചിന് സമാപിക്കും. ക്യാമ്പില്‍ രചിക്കപ്പെടുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍  അടൂര്‍ എസ്.എന്‍.ഡി.പി.ആഡിറ്റോറിയത്തില്‍ നടക്കും.