ഒ ടി ടി പ്ലാറ്റ് ഫോമുകൾ വിതരണക്കാരെപ്പോലെ പെരുമാറിത്തുടങ്ങിയെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി. ഒ ടി ടി പ്ലാറ്റ് ഫോമുകൾ സിനിമയുടെ നിർമ്മാണത്തിൽ ഇടപെടുന്നവരായി മാറിയിരിക്കുകയാണെന്നും രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇൻ കോൺവർസേഷനിൽ അദ്ദേഹം പറഞ്ഞു.
തുടക്കത്തിൽ ഒ ടി ടി പ്ലാറ്റ് ഫോമുകൾ സമാന്തര ചലച്ചിത്ര പ്രവർത്തകർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത് .അതുകൊണ്ടാണ് താൻ അവരെ പിന്തുണച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യൻ സിനിമയിൽ സാങ്കേതിക സ്വാതന്ത്ര്യം കൂടുന്നുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം കുറയുകയാണെന്നും ഗിരീഷ് കാസറവള്ളി പറഞ്ഞു.ചലച്ചിത്ര അക്കാഡമി ഡെപ്യൂട്ടി ഡയറക്റ്റർ എച്ച്.ഷാജി പങ്കെടുത്തു.