ആലപ്പുഴ: ജില്ലയില്‍ കോഴിയിറച്ചിയുടെ വില 140 രൂപയില്‍ നിന്നും 125 രൂപയായി (താങ്ങു വില ഇല്ലാതെ) കുറച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പഴം, പച്ചക്കറികള്‍, പലവ്യജ്ഞനങ്ങള്‍, മാംസം, ചിക്കന്‍ എന്നിവയുടെ മൊത്ത വ്യാപാരികളുമായും ചില്ലറ വ്യാപാരികളുമായും നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, മാംസം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണുന്ന വിധത്തില്‍ വില പ്രദര്‍ശിപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി.