ആലപ്പുഴ: പക്ഷിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും സെമിനാറും മാര്‍ച്ച് 26ന് രാവിലെ ഒമ്പതിന് കാരിച്ചാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പാരിഷ് ഹാളില്‍ നടക്കും.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജന്തു രോഗ നിയന്ത്രണ പദ്ധതി പ്രോജക്റ്റ് കോ- ഓര്‍ഡിനേറ്റര്‍ ഡോ.എസ്. സിന്ധു പദ്ധതി വിശദീകരിക്കും.
എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം.ആരിഫ്, എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ. ശോഭ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ടി. ഇന്ദിര, ഗ്രാമപഞ്ചായത്ത് പ്രസിന്റുമാരായ ഷീജാ സുരേന്ദ്രന്‍, എസ്. അജയകുമാര്‍, എസ്. ഹാരിസ്, എസ്. സുരേഷ്, എബി മാത്യൂ, അജിതാ അരവിന്ദന്‍, മിനി മന്മഥന്‍, കെ.എസ്. സുദര്‍ശനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഓമന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.