സംസ്ഥാന യുവജന കമ്മീഷന്‍ മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ ജില്ലാ അദാലത്തില്‍ എട്ട് കേസുകള്‍ തീര്‍പ്പാക്കി. 17 കേസുകളാണ് ജില്ലാ അദാലത്തില്‍ പരിഗണിച്ചത്. ഒന്‍ുപത് കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതിയതായി രണ്ടു പരാതികളും ലഭിച്ചു. കോവിഡ് സാഹചര്യത്തില്‍ സര്‍വകലാശാലകളിലെ കോഴ്‌സ് ഫീസ് ഘടനയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന് നല്‍കിയ പരാതിയില്‍ സര്‍കലാശാലയോട് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു. പി.എസ്.സി, ഗാര്‍ഹിക പീഡനം എന്നിവ സംബന്ധിച്ച പരാതിളും അദാലത്തില്‍ പരിഗണിച്ചു. യുവജന കമ്മീഷന്‍ അംഗം പി.കെ മുബഷീര്‍, കമ്മീഷന്‍ സെക്രട്ടറി ക്ഷിതി വി.ദാസ,് സംസ്ഥാന കോഡിനേറ്റര്‍ അഡ്വ.എം. രണ്‍ദീഷ്, അസിസ്റ്റന്റ് പി.അഭിഷേക് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
