ആലപ്പുഴ: ഈ മാസം 31 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ആലപ്പുഴ ജില്ലയില്‍ എഴതുന്നത് 22345 വിദ്യാര്‍ഥികള്‍. ഇതില്‍ 11894 പേര്‍ ആണ്‍കുട്ടികളും 10451 പെണ്‍കുട്ടികളുമാണ്.

ജില്ലയില്‍ 200 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്-7401 പേര്‍. ആലപ്പുഴ-6420, ചേര്‍ത്തല-6445, കുട്ടനാട്-2079 എന്നിങ്ങനെയാണ് മറ്റു വിദ്യാഭ്യാസ ജില്ലകളില്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണം.

പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും സംശയ നിവാരണത്തിനുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഹെല്‍പ്പ് ലൈന്‍ സജ്ജീകരിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 29 വരെ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ സേവനം ലഭ്യമാണ്. ഫോണ്‍: 0477-2252908, 8547788521, 9995439097.