സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള കോഴിക്കോട് മലബാർ ബോട്ടാണിക്കൽ ഗാർഡനിൽ സന്ദർശകർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബഗ്ഗി പ്രവർത്തനം ആരംഭിച്ചു. മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിക്കാർക്കും വേണ്ടിയാണ് ഇലക്ട്രിക് ബഗ്ഗി പ്രധാനമായും പ്രവർത്തിക്കുന്നത്. എട്ടു പേർക്ക് ഒരേ സമയം ഗാർഡനിലെ വിവിധ കാഴ്കചൾകണ്ടു സഞ്ചരിക്കാൻ സാധിക്കും.
എല്ലാ ദിവസവും രാവിലെ പത്തു മണി മുതൽ ഗാർഡനിൽ സന്ദർശകരെ അനുവദിക്കും. മുപ്പതു രൂപയാണ് നിരക്ക്. സ്കൂൾ കുട്ടികൾക്കും ഗ്രൂപ്പുകൾക്കും പ്രത്യേകം നിരക്കുകൾ നിലവിലുണ്ട്. വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം ആസ്വദിക്കാനായി ധാരാളം ആൾക്കാർ ഗാർഡനിൽ എത്തുന്നുണ്ട്. വ്യത്യസ്ത സസ്യങ്ങൾക്കായുള്ള സംരക്ഷണ കേന്ദ്രങ്ങളും വിവിധതരം അലങ്കാര സസ്യങ്ങളും ഇവിടെയുണ്ട്.