പട്ടികജാതി വികസന വകുപ്പില്‍ ഇടുക്കി ജില്ലയിലേക്ക് 2022 – 2023 വര്‍ഷത്തെ എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ഏപ്രില്‍ 3 ന് പകല്‍ 11 മുതല്‍ 12 വരെ ഗവ. എഞ്ചിനിയറിംഗ് കോളേജ് ഇടുക്കിയില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച് പരീക്ഷാകേന്ദ്രത്തില്‍ 45 മിനിറ്റ് മുമ്പായി അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം എത്തിച്ചേരണം. അഡ്മിഷന്‍ ടിക്കറ്റില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകാത്തവര്‍ ജില്ലാ പട്ടികജാതി വികസന ആഫീസുമായോ, ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ആഫീസര്‍ അറിയിച്ചു.
ഫോണ്‍ നമ്പര്‍ – 04862 20697.