എടവക: പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന പദ്ധതി ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ ഉഷ വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.സി.ബി.എസ് സിയോണ്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.ഫാ. ജോസഫ് തോട്ടങ്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി. ഉഷ കുമാരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം എം.വി വത്സന്‍, പഞ്ചായത്ത് അംഗം ഷീല കമലാസനന്‍, തോണിചാല്‍ ഇടവക വികാരി ഫാ. ജെയിംസ് കുറ്റിമാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
