ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ (ഐസിഫോസ്), കാഴ്ചപരിമിതിയുള്ള വിദ്യാർഥികളുടെ പഠനത്തിനായി വികസിപ്പിച്ച അക്ഷി പദപ്രശ്‌ന പസിൽ ഉപകരണം ഒന്നാം ഘട്ടത്തിന്റെ വിതരണോദ്ഘാടനം വഴുതക്കാട് കാഴ്ചപരിമിതിയുള്ളവർക്കായുള്ള സ്‌കൂളിൽ നടന്നു. വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു നിർവഹിച്ചു. ചടങ്ങിൽ ഐസിഫോസ് ഡയറക്ടർ ഡോ. എലിസബത്ത് ഷേർലി അധ്യക്ഷത വഹിച്ചു.കാഴ്ചപരിമിതിയുള്ളവരുടെ പഠനത്തിനായി ഐസിഫോസ് വികസിപ്പിച്ച ഉപകരണങ്ങളുടെ വിലയിരുത്തൽ ശില്പശാലയും നടന്നു. കേരളത്തിലെ വിവിധ കാഴ്ചപരിമിത വിദ്യാലയങ്ങളിലെ അധ്യാപകർ ഈ ശില്പശാലയിൽ പങ്കെടുത്തു.