കോട്ടയം വനം ഡിവിഷന്‍ നഗരംപാറ ഫോറസ്റ്റ് റെയിഞ്ചില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ നോട്ടിഫൈഡ് നഗരംപാറ റിസര്‍വ്വ് വന ഭൂമിയില്‍ ഉള്‍പ്പെടുന്ന പാല്‍കുളമേട് ഭാഗത്ത് അനധികൃതമായി പ്രവേശനവും കൈയ്യേറ്റവും തടയുന്നതിന് വനം വകുപ്പ് സ്ഥാപിച്ചിരുന്ന ചെക്ക് പോസ്റ്റ് ചില സാമൂഹ്യവിരുദ്ധര്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് സഞ്ചാരികളെയും പൊതുജനങ്ങളെയും റിസര്‍വ്വ് വനത്തിലേയ്ക്ക് കടന്നുകയറാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. റിസര്‍വ്വ് വനത്തിലേയ്ക്ക് അനുവാദമില്ലാതെ പ്രവേശിക്കുന്നത് കേരള വന നിയമം അനുസരിച്ച് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 1000/രൂപ മുതല്‍ 5000/രൂപ വരെ പിഴയും രണ്ടും കൂടിയും ലഭിക്കാവുന്ന കുറ്റമാണെന്നും ഈ വനഭാഗത്ത് അനുമതിയില്ലാതെ കടന്നു കയറുന്നവര്‍ക്കെതിരെ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കോട്ടയം അറിയിച്ചു.
