പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, സമാന തസ്തികയിൽപ്പെട്ടവരിൽ നിന്ന് 2022-23 അധ്യയന വർഷത്തെ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കുന്ന യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് www.tandp.kite.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. ഏപ്രിൽ 12 മുതൽ 18 വരെയാണ് സമയപരിധി.