കോട്ടയം : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡും പ്രാഥമിക സഹകരണ സംഘങ്ങളും മുഖേന സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ വിപണിയുടെ ജില്ലാതല ഉദ്ഘാടനം സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു. കൈപ്പുഴ സഹകരണ ബാങ്ക് ഓഫീസ് അങ്കണത്തിൽ നടന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് എം.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിപണിയുടെ ആദ്യ വിൽപന നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ്കുമാർ നിർവ്വഹിച്ചു. ഏപ്രിൽ 12 മുതൽ 18 വരെ പ്രവർത്തിക്കുക.വിപണിയിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ 50 ശതമാനം സബ്സിഡി നിരക്കിൽ ലഭിക്കും. കൺസ്യൂമർ ഫെഡിന്റെ ജില്ലയിലെ 62 വില്പന കേന്ദ്രങ്ങളിൽ ഈ സേവനം ലഭ്യമാണ്. കൂടാതെ മറ്റ് ആവശ്യ വസ്തുക്കൾക്ക് ഏപ്രിൽ 15 വരെ വിലക്കുറവുണ്ടായിരിക്കും