പട്ടികവര്‍ഗവികസന വകുപ്പിന് കീഴില്‍ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രിമെട്രിക്- പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍, പി.സി.റ്റി.സി എന്നിവിടങ്ങളില്‍ കുക്ക്, ആയ, വാച്ച്മാന്‍, ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിപ്പെട്ട 25 നും 45 വയസിനും ഇടയില്‍ പ്രായമുള്ള അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 30 വൈകിട്ട് 5ന് മുന്‍പായി നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. അപേക്ഷ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ്, വിതുര, നന്ദിയോട്, കുറ്റിച്ചല്‍ ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2812557.
