കല്‍പ്പറ്റ: രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 115 ജില്ലകളില്‍ നടപ്പാക്കുന്ന ട്രാര്‍സ്ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ വയനാട് ജില്ലയ്ക്ക് 47-ാം റാങ്ക്. ആകെ ആറു മേഖലകളായി തിരിച്ചാണ് ജില്ലകളുടെ മാനവിക വികസന സൂചികയുടെ വളര്‍ച്ച കണക്കാക്കുന്നത്. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലുഷ്യന്‍ മേഖലയില്‍ ഒന്നാമതെത്തിയ ജില്ല ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രിഷന്‍ മേഖലയില്‍ ഏറെ പിന്നില്‍ 104 -ാം സ്ഥാനത്താണുള്ളത്. അടിസ്ഥാന സൗകര്യവികസനം, സ്‌കില്‍ ഡവലെപ്പ്‌മെന്റ്, അഗ്രികള്‍ച്ചര്‍ ആന്‍ഡ് വാട്ടര്‍ റിസോഴ്‌സസ് മേഖലകളിലും ജില്ല 50 റാങ്കിനു താഴെയാണ്. വിദ്യാഭ്യാസ മേഖലയുടെ സ്ഥാനം 59 ആണ്. മേയ്, ജൂണ്‍ മാസത്തിലെ സൂചികകള്‍ പരിശോധിച്ചാണ് റാങ്ക് നിശ്ചയിച്ചിട്ടുള്ളത്.
രാജ്യത്ത് മാനവിക വികസന സൂചിക നിലവാരത്തില്‍ ഏറെ പിന്നിലുള്ള ജില്ലകളെ കണ്ടെത്തി ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് രാജ്യത്തിന്റെ സമഗ്ര വികസനത്തോടൊപ്പമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവധ മേഖലകളിലെ റാങ്കിംഗ് അടിസ്ഥാനപ്പെടുത്തിയാണ് ജില്ലകളുടെ വളര്‍ച്ച കണക്കാക്കുക.