സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
ഇടുക്കി പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 19, 20, 21 തീയതികളിലാണ് സിറ്റിംഗ്. രാവിലെ 9:30 ന് സിറ്റിംഗ് ആരംഭിക്കും.ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം.