ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഏപ്രില്‍ 22 ന് (വെള്ളി) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കടുക്കും. രാവിലെ 9.30 ന് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ക്ഷീരകര്‍ഷക പദ്ധതി ശില്‍പശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. 11 ന് പുല്‍പ്പള്ളി ക്ഷീരോദ്പാദന സഹകരണ സംഘത്തില്‍ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ കിടാരി പാര്‍ക്കും, ഉച്ചക്ക് 2.30 ന് വെള്ളമുണ്ട ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിനനുവദിച്ച ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്ററും മന്ത്രി നാടിന് സമര്‍പ്പിക്കും.
