മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിംഗ് ഏപ്രില്‍ 26 മുതല്‍ 29 വരെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ നടക്കും. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും സംഘടനകള്‍ക്കും നേരിട്ടെത്തി പരാതികള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 26 ന് രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്.

ഏപ്രില്‍ 27 ന് രാവിലെ 10.30 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ മറയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് മറയൂര്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വേണ്ടി സിറ്റിംഗ് നടത്തും. ഏപ്രില്‍ 28ന് രാവിലെ 10.30 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ വട്ടവട ഗ്രാമപഞ്ചായത്ത് ഓഫീസ്. ഏപ്രില്‍ 29 ന് രാവിലെ 10.30 മുതല്‍ 11.30 വരെ ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്. ഏപ്രില്‍ 29 ന് 12 മണി മുതല്‍ 1.30 വരെ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലായിരിക്കും സിറ്റിങ്.