മേപ്പാടി: ബാംബു മിഷനുമായി സഹകരിച്ച് വൈത്തിരി ബിആര്‍സി നടത്തുന്ന മുളയുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം മേപ്പാടി ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ ഷൈജ ബേബി ഉദ്ഘാടനം ചെയ്തു. എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ കിടപ്പുരോഗികളായ കുട്ടികളുടെ അമ്മമാരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. 10 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം മേപ്പാടി ഗ്രാമപഞ്ചായത്ത് ഹാളിലാണ് നടക്കുക. ബാംബു മിഷന്റെ പരിശീലകരായ മോളി ജോസഫ്, അനൂപ് എന്നിവരാണ് പരിശീലകര്‍. വൈത്തിരി ബിപിഒ എ.കെ ഷിബു, എന്‍.എ വിജയകുമാര്‍, കെ.ടി വിനോദന്‍, പി. ഉമേഷ്, കെ.സി ശകുന്തള എന്നിവര്‍ സംസാരിച്ചു.
