കല്‍പ്പറ്റ: മണിക്കൂറുകള്‍ക്കു മാത്രം ഇടവേള നല്‍കിയ മഴ വീണ്ടും ശക്തമായി. ജില്ലയുടെ മിക്കയിടങ്ങളിലും തോരാതെ പെയ്യുന്ന മഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി. ലക്കിടി, തരിയോട് പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ഗവ. എല്‍.പി സ്‌കൂള്‍ ലക്കിടി, ഗവ. എല്‍.പി സ്‌കൂള്‍ തരിയോട് എന്നിവിടങ്ങളില്‍ ദിരിതാശ്വാസ കേമ്പുകള്‍ തുറന്നിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി നല്‍കി. ഡാമുകളിലും പുഴകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. മഴ കുറയുന്നതു വരെ ജലാശയങ്ങളില്‍ ഇറങ്ങരുതെന്ന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മഴക്കാല ദുരന്ത നിവാരണത്തിനായി കളക്ടറേറ്റില്‍ 24 മണിക്കൂറും ജില്ലാ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് – 04936 204151 എന്ന നമ്പരില്‍ ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ 1077.

താലൂക്ക് കണ്‍ട്രോള്‍ റൂമുകളുടെ നമ്പര്‍
1. 04936 220296 (സുല്‍ത്താന്‍ ബത്തേരി)
2. 04936 255229 (വൈത്തിരി)
3. 04935 240231 (മാനന്തവാടി)