മലമ്പുഴ എലപ്പുള്ളി സര്‍ക്കാര്‍ എ.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം സ്ഥലം എം.എല്‍.എ വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശ പ്രകാരം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊളിച്ചുമാറ്റല്‍ പ്രവര്‍ത്തികള്‍ 15 ദിവസത്തിനകം പൂര്‍ത്തിയാക്കാനും നിര്‍മാണ പ്രവൃത്തികള്‍ ഓഗസ്റ്റ് 13 ന് ആരംഭിക്കാനും തിരുമാനമായി. ഡബ്ള്‍യു.എ .പി.സി.ഒ.എസ് ആണ് നിര്‍മാണ നിര്‍വഹണ ഏജന്‍സി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരിക്കും. നിര്‍മാണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ജനപ്രതിനിധികളുടേയും പി.ടി.എ അംഗങ്ങളുടേയും യോഗവും ഇതേ തുടര്‍ന്ന് നടക്കും.
