കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2021-23) മെയ് ഒമ്പതിനു രാവിലെ 10 ന് ഇടുക്കി മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ള വിവിധ പരാതികളിൽ പരാതിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും തെളിവെടുക്കും. പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കുകയും ചെയ്യും. മെയ് 10നു രാവിലെ 10 ന് മറയൂരിലെ ‘മുതുവാൻ’ വിഭാഗത്തിലെ അമ്മമാരുടെ ശിശുപരിപാലന രീതി നേരിട്ട് മനസ്സിലാക്കുന്നതിനായി സമിതി മറയൂർ സന്ദർശിക്കും. സമിതി മുൻപാകെ പരാതി സമർപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അദ്ധ്യക്ഷയെ സംബോധന ചെയ്ത് പരാതി രേഖാമൂലം സമർപ്പിക്കാം.