മക്കിയാട്: വെള്ളമുണ്ട – നിരവില്‍പുഴ റൂട്ടില്‍ മക്കിയാടിനടുത്ത് ചീപ്പാട് മെയിന്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു ഗതാഗതം മുടങ്ങി. ഇടുങ്ങിയ ബദല്‍ റോഡ് വഴിയാണ് ഇപ്പോഴത്തെ യാത്ര. ഇതോടെ കുറ്റ്യാടി ചുരം വഴി കടന്നു പോകേണ്ട വലിയ വാഹനങ്ങള്‍ക്ക് പ്രയാസമായി. കഴിഞ്ഞ രണ്ട് ദിവസം ഈ ഭാഗം വെള്ളത്തിനടിയിലായിരുന്നു. വെള്ളമിറങ്ങിയപ്പോഴാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്.