വെളളപ്പൊക്ക-പ്രകൃതിക്ഷോഭ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കൃഷി, മണ്ണ്‌സംരക്ഷണ-പര്യവേക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വരുന്ന അവധി ദിവസങ്ങളില്‍ അതത് ഓഫീസുകളില്‍ ഹാജരായി കര്‍ഷകരുടെയും പൊതുജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനും പ്രവര്‍ത്തന സജ്ജരായിരിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചതായി കൃഷി, മണ്ണ്‌സംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
