മാനന്തവാടി: മക്കിമല കൈതകൊല്ലി ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു കെട്ടിടം ഭീഷണിയിലായി. മുറികളിലെല്ലാം വെള്ളം കയറിയിട്ടുമുണ്ട്. പ്രദേശത്ത് ഉരുള്‍പ്പെട്ടലുണ്ടാവുകയും റോഡുകളില്‍ മണ്ണിടിഞ്ഞതും ഗതാഗത തടസവും കാരണം രണ്ടു ദിവസമായി സംഘത്തിനു പാല്‍ സംഭരിക്കാനോ വില്‍ക്കാനോ കഴിയാത്ത സാഹചര്യമാണ്.