സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ കുട്ടികളെ ചേർക്കുമ്പോൾ കാപിറ്റേഷൻ ഫീസോ, സ്‌ക്രീനിംഗ് നടപടികളോ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമം 2009 സെക്ഷൻ 13ൽ ഇക്കാര്യം നിഷ്‌കർഷിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടി സ്വീകരിക്കും.
രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടും കുട്ടിയുടെ പഠനതുടർച്ചയ്ക്ക് തടസ്സമാകുന്ന വിധം ചില സ്ഥാപനങ്ങൾ ടി.സി നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളിൽ നിന്നും കുട്ടിയുടെ ടി.സി രക്ഷിതാവ് ആവശ്യപ്പെട്ടാൽ ഉടൻ നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.