സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് 2022-23 ലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.സി.എസ്.ഇ.റ്റി.എസ് ന്റെ വെബ്‌സൈറ്റായ www.icsets.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 10ന് വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക്: 0471-2533272www.icsets.org / icsets@gmail.com.