കല്‍പ്പറ്റ: ബാണാസുര സാഗറിന്റെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയാണെങ്കില്‍ ഷട്ടര്‍ 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ മൂന്നുഷട്ടറുകളും കൂടി 80 സെന്റി മീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. രണ്ടു ഷട്ടറുകള്‍ 30 സെന്റിമീറ്ററും ഒരു ഷട്ടര്‍ 20 സെന്റിമീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്.