ജില്ലയിൽ മഴക്കെടുതിയും ഉരുൾപൊട്ടലും മൂലമുണ്ടായ നാശനഷ്ടങ്ങളെകുറിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങളെകുറിച്ചും ഇടുക്കി ഡാം തുറന്നതിനുശേഷമുളള സ്ഥിതിയെ കുറിച്ചും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, വനം വകുപ്പ് മന്ത്രി കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ കട്ടപ്പന ഗവ.കോളേജിൽ അവലോകന യോഗം ചേർന്നു. ഈ മഴക്കെടുതിയിൽ ജില്ലയിലാകെ 13 പേർ മരണപ്പെട്ടതായും 5 പേരെ കാണാതായതായും യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി എം.എം. മണി പറഞ്ഞു. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 3890.61 ഹെക്ടറിലായി 26,01,79,975 രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ട്. 56 വീടുകൾ പൂർണ്ണമായും 929 വീടുകൾ ഭാഗികമായും തകർന്നു.13 കന്നുകാലികൾ ചത്തുപോയിട്ടുണ്ട്. 35.012 കി.മി. ദേശീയപാതയും 293.776 കി.മി പൊതുമരാമത്ത് വകുപ്പിന്റെ റോഡും 798.225 കി.മി.പഞ്ചായത്ത് റോഡും മഴക്കെടുതിയിൽ തകർന്നു. ജില്ലയിലാകെ 17 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ഇടുക്കി താലൂക്കിൽ 11 ക്യാമ്പും ദേവികുളം താലൂക്കിൽ ആറ് ക്യാമ്പുമാണ് പ്രവർത്തിക്കുന്നത.് 1058 പേർ ക്യാമ്പിൽ കഴിയുന്നുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണവും ചികിത്സയും സമയത്ത് എത്തിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണസേനയുടെ 37 പേരടങ്ങുന്ന സംഘം മൂന്നാറിലും ഇന്ത്യൻ കരസേനയുടെ 76 പേരങ്ങിയ സംഘം അടിമാലിയിലും ക്യാമ്പ് ചെയ്യുന്നുന്നതായി ജില്ലാകളക്ടർ ജീവൻ.ബാബു.കെ യോഗത്തിൽ അറിയിച്ചു.
തകർന്ന റോഡുകൾ യുദ്ധകാലാടിസ്ഥനത്തിൽ ഗതാഗതയോഗ്യമാക്കണമെന്ന്്് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ആവശ്യപ്പെട്ടു. എല്ലാ വകുപ്പ് മേധാവികളും അതത് വകുപ്പുകൾ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളും ശേഖരിച്ച വിവരങ്ങളും നാശനഷ്ടകണക്കുകളും അവതരിപ്പിച്ചു. റോഡുകളുടെ പുനർനിർമ്മാണത്തിന് 250 കോടിയോളം രൂപ ആവശ്യമാണെന്നും ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നല്കിയതായും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇടുക്കി ഡാമിലെ ജലസ്ഥിതി നിയന്ത്രണവിധേയമാണെന്നും രണ്ട് ദിവസം കൂടി നിലവിലെ സ്ഥിതി തുടരുമെന്നും ജലനിരപ്പ് 2400 അടിയിൽ കുറച്ച് നിർത്തുകയാണ്് ലക്ഷ്യമെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. ദുരന്തമേഖലകളില്ും മററും സുരക്ഷാകാരണങ്ങളാൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് എല്ലാ മേഖലയിലും വൈദ്യുതി ബന്ധം പുന സ്ഥാപിക്കുമെന്നും കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്്.പിളള അറിയിച്ചു. എല്ലാ ദുരിതാശ്വാസക്യാമ്പുകളിലും മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാക്കുന്നതായും പ്രത്യേക സാഹചര്യം മുൻനിർത്തി 24 മണിക്കൂറും ആംബുലൻസ്, മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനക്ഷമമാണ് എന്നും.ആശുപത്രികളിൽ ഒ.പി.സമയം ദീർഘിപ്പിച്ചിട്ടുതായും ആരോഗ്യവകുപ്പ് അറിയിച്ചു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാർ തങ്ങളുടെ പരിധിയിലെ നാശനഷ്ടങ്ങളും അടിയന്തര ആവശ്യങ്ങളും ബോധ്യപ്പെടുത്തി. മഴക്കെടുതിയിൽ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനു വേണ്ടിവരുന്ന എസ്റ്റിമേറ്റ് പൊതുമരാമത്ത് നിരത്ത്, ദേശീയപാതാ വിഭാഗം, എൽ.എസ്.ജി.ഡി വിഭാഗം എന്നിവ ഈ മാസം 20നകം റിപ്പോർട്ട് നല്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു. അപകടാവസ്ഥയിലുളള സ്‌കൂളുകൾ, അംഗൻവാടികൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് 25 നകം നല്കണമെന്നും ജില്ലാകലക്ടർ പറഞ്ഞു.പഞ്ചായത്തുപരിധിയിൽ അടച്ചുകെട്ടിയ കലുങ്കുകൾ രണ്ട് ദിവസത്തിനകം തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് കലക്ടർ നിർദേശം നല്കി.

അവലോകനയോഗത്തിൽ ഇടുക്കി എം.പി ജോയിസ് ജോർജ്, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ഇ.എസ്.ബിജിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കലക്്ടർ ജീവൻ.ബാബു.കെ, ജില്ലാപോലീസ് മേധാവി കെ.ബി.വേണുഗോപാൽ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്.പിളള, കട്ടപ്പന നഗരസഭാ ചെയർമാൻ മനോജ്.എം.തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സാലി ജോളി, അഗസ്തി അഴകത്ത്, ആർ.മുരുകേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, കെ.കെ.ജയചന്ദ്രൻ, ഇ.എം.അഗസ്തി, കെ.കെ.ശിവരാമൻ, ഇബ്രാഹിംകുട്ടി കല്ലാർ, അനിൽ കൂവപ്ലാക്കൽ, ഷാജി നെല്ലിപ്പറമ്പിൽ, സി.വി.വർഗീസ്, എ.ഡി.എം പി.ജി.രാധാകൃഷ്ണൻ, സബ് കലക്ടർ വി.ആർ. പ്രംകുമാർ, ആർ.ഡി.ഒ എം.പി വിനോദ് , വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

മഴക്കെടുതിയിൽ വീട്പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കണം- മന്ത്രി എം.എം.മണി

മഴക്കെടുതിയിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ടവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുവച്ചു നല്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കും. ഭാഗികമായി തകർന്ന വീടുകൾ വാസയോഗ്യമാണോയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കണം. മഴക്കെടുതിയിൽ കാണാതായവരെ കണ്ടെത്താനാാത്ത പക്ഷം മരണപ്പെട്ടതായി കണക്കാക്കി ബന്ധുക്കൾക്ക് സഹായം ലഭിക്കാനുളള നടപടികൾ ഉണ്ടാകണം. ഒറ്റപ്പെട്ട ആദിവാസികോളനികളിൽ ഉദ്യോഗസ്ഥരെത്തി സ്ഥിഗതികൾ അന്വേഷിക്കണം. പ്രതിസന്ധി മറികടക്കാൻ പരമാവധി ഫണ്ട് ജില്ലയ്ക്ക് ലഭ്യമാക്കുവാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ജീവനു ഭീഷണിയായി നിലനില്ക്കുന്ന മരങ്ങൾ വെട്ടിമാറ്റാം- വനം മന്ത്രി കെ.രാജു

മനുഷ്യ ജീവനുഭീഷണിയായി നില്ക്കുന്ന മരങ്ങൾ കലക്ടറുടെയോ, തഹസീൽദാറുടെയോ ഉത്തരവ്പ്രകാരം വെട്ടിമാറ്റാമെന്ന് വനംവകുപ്പ് മന്ത്രി കെ.രാജു അവലോകന യോഗത്തിൽ അറിയിച്ചു.മലയോര പഞ്ചായത്തിലെ ജനജാഗ്രതാ സമിതികൾ അപകടകരമായ മരം മുറിക്കാൻ തീരുമാനമെടുത്താൽ കല്ടർക്ക് അനുമതി നല്കാം. ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രളയബാധിതപ്രദേശമായി പ്രഖ്യാപിച്ചാൽ കർഷകർക്കായി കൂടുതൽ ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ കഴിയും. കാർഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് സർക്കാർ പരിഗണിക്കും. ക്യാമ്പിലുളളവർ വീടുകളിലേക്ക് തിരി്‌ച്ചെത്തുമ്പോൾ മണ്ണിടിഞ്ഞും വെളളം കയറിയും ശോചനീയമായ വീടുകൾ വൃത്തിയാക്കുവാൻ സന്നദ്ധസേവകരെ ഉൾപ്പെടുത്തി ശൂചീകരണം നടത്താൻ പഞ്ചായത്തുകൾ നടപടി സ്വീകരിക്കണം. നാശനഷ്ടം സംബന്ധിച്ച് വകുപ്പുകൾ വ്യക്തമായ കണക്കുകൾ നല്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക്്് നിർദ്ദേശം നല്കി

തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ദുരിതമേഖലകളിലെ മണ്ണ് നീക്കം ചെയ്യുന്നതിന് പദ്ധതി രൂപീകരിക്കണം- ജോയിസ് ജോർജ് എം.പി
മണ്ണിടിച്ചിലിലും മഴക്കെടുതിയിലും വീടുകളിലും റോഡുകളിലും അടിഞ്ഞിട്ടുളള മണ്ണ് നീക്കം ചെയ്യുന്നതിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്ന് എം.പി.ജോയിസ് ജോർജ് നിർദ്ദേശിച്ചു. ദുരിതാശ്വാസക്്യാമ്പിൽ താമസിക്കുന്നവർക്ക്്് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ബന്ധുവീടുകളിലും മറ്റുമായി മാറ്റി താമസിപ്പിച്ചിട്ടുളളവർക്കും ലഭ്യമാക്കണമെന്നും എം.പി പറഞ്ഞു.

ചെറുതോണി ഡാം തുറന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ടുപോയ വാഴത്തോപ്പ്- ഗാന്ധിനഗർ കോളനിയിൽ അവശ്യ സാധനങ്ങളെത്തിക്കാൻ മൊബൈൽ ത്രിവേണി ഇവിടേക്കെത്തിക്കണമെന്ന് റോഷി അഗസറ്റിൻ എം.എൽ.എ ആവശ്യപ്പെട്ടു. ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് എല്ലാ സഹായങ്ങളും യഥാസമയം എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടച്ചിട്ട തോട്ടങ്ങളിലെ തൊഴിലാളികൾക്ക് നല്കുന്നതുപോലെ മഴക്കെടുതി മൂലം തൊഴിൽ നഷ്ടമായ തൊഴിലാളികൾക്കും സഹായം ലഭ്യമെന്നും ഇ.എസ്.ബിജിമോൾ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.