ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ജില്ലയ്ക്ക് കൂടുതൽ സഹായം നല്കുമെന്ന് അടിമാലിയിൽ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച് ശേഷം മന്ത്രി കെ.രാജു പറഞ്ഞു. എട്ടുമുറിയിൽ മണ്ണിടിച്ചിലിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹസൻകുട്ടിയെ മന്ത്രി സന്ദർശിച്ചു. മണ്ണിടിച്ചിലുണ്ടായ വിവിധ പ്രദേശങ്ങളും മന്ത്രി സന്ദർശിച്ചു. വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുളള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജോയ്‌സ് ജോർജ് എം.പി, ഇ.എസ്.ബിജിമോൾ എം.എൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
