കേരളത്തിലെ സര്‍വകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവണ്‍മെന്റ്/എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും വിദ്യാര്‍ത്ഥികളില്‍ നിന്നും 2018 -19 അധ്യയന വര്‍ഷത്തേക്കുള്ള കേരള സ്റ്റേറ്റ് മെരിറ്റ് സ്‌കോളര്‍ഷിപ്പിന് ഫ്രഷ്/റിന്യുവല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in ല്‍  State Merit Scholarship (SMS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആഗസ്റ്റ് 31നു മുമ്പായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.